തിരുവനന്തപുരം: കേരളം ഉറ്റു നോക്കുകയാണ്. ആരാകും അടുത്ത പൊലീസ് മേധാവിയെന്ന്. ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കും. ഇതോടെയാണ് ആരാണ് അടുത്ത പൊലീസ് മേധാവിയെന്ന ചർച്ചകൾ പുരോഗമിക്കുന്നത്.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്‍.അജിത്കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
ഈ ആറു പേരുള്‍പ്പെട്ട പട്ടിക സര്‍ക്കാരിനു ഡിജിപി കൈമാറി. മേയ് ആദ്യം പട്ടിക കേന്ദ്രത്തിനു കൈമാറും. ഇതില്‍ നിന്നു 3 പേരെ ഉള്‍പ്പെടുത്തി യുപിഎസ്‌സി അന്തിമപട്ടിക തയാറാക്കും.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണു പട്ടികയെങ്കില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ഇടംപിടിക്കും.
വിരമിക്കാന്‍ 6 മാസം ബാക്കിയുള്ളവരെയാണ് പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുക. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രവാഡ ചന്ദ്രശേഖറും സുരേഷ് പുരോഹിതും മടങ്ങിവരാനുള്ള സാധ്യത കുറവാണ്. ഇതോടെ മനോജ് ഏബ്രഹാം കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്