മുംബൈ: വിവാഹവാഗ്ദാനം നല്‍കി ഡോക്ടറെ പീഡിപ്പിച്ച ഐപിഎസ് ഓഫീസറുടെ പേരില്‍ പൊലീസ് കേസെടുത്തു. നാഗ്പുരിലാണ് സംഭവം. ഇമാംവാഡ പൊലീസ് സ്റ്റേഷനിലെത്തി ഇരുപത്തിയെട്ട് കാരിയായ ഡോക്ടര്‍ മുപ്പതുകാരനായ ഐപിഎസ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പിന്നീട് അടുപ്പം കൂടിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരിചയപ്പെടുന്ന സമയത്ത് യുവാവ് യുപിഎസ്സി പരീക്ഷയ്ക്കും താന്‍ എംബിബിഎസ് കോഴ്സിനും തയ്യാറെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ അടുത്തതോടെ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഐപിഎസ് ലഭിച്ചതോടെ തന്നെ ഒഴിവാക്കുന്ന അവസ്ഥയിലെത്തി. അയാളുടെ കുടുംബവും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചു. തന്നെ മാനസികമായും ശാരീരികമായും അയാള്‍ പീഡിപ്പിച്ചു. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്