ദില്ലി: മുംബൈ ഭീകരക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണക്ക്, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ എൻഐഎ.
ആക്രമണത്തിൽ ദാവൂദ് ഇബാഹിമിന്റ പങ്കും അന്വേഷിക്കും. റാണയ ചോദ്യം ചെയ്യൽ നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ദുബായിൽ എത്തിയ റാണ കണ്ട വ്യക്തിക്ക് ഡി കമ്പനിയുമായി ബന്ധമുള്ളതായാണ് സംശയം.
ഇന്ത്യയിൽ റാണ ബന്ധപ്പെട്ടതായി കണ്ടെത്തിയ ആളുകൾ നിരീക്ഷണത്തിലാണ്. 18 ദിവസത്തേക്കാണ് റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഭീകരവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് റാണ സഹകരിക്കുന്നില്ല എന്ന് എൻ ഐ എ വൃത്തങ്ങൾ പറയുന്നു. റാണയുടെ കൊച്ചി സന്ദർശനത്തിൽ ഡി കമ്പനിയുടെ പങ്കും പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്