ഗുജറാത്ത് തീരത്ത് നിന്ന് 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

APRIL 14, 2025, 8:27 PM

ഗാന്ധിനഗര്‍: പാകിസ്ഥാന്‍ കള്ളക്കടത്തുകാര്‍ അറബിക്കടലിലേക്ക് തള്ളിയ 1,800 കോടി രൂപ വിലമതിക്കുന്ന 300 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ മെത്താംഫെറ്റാമൈന്‍ എന്നറിയപ്പെടുന്ന മരുന്നാണ് ഞായറാഴ്ച കണ്ടെത്തിയത്.

ഏപ്രില്‍ 12-13 തീയതികളില്‍ ഒരു പാകിസ്ഥാന്‍ ബോട്ട് മയക്കുമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുമെന്ന് വിവരം ലഭിച്ചതായി ഗുജറാത്ത് എടിഎസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുനില്‍ ജോഷി പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാര്‍ഡും ഒരു ഐസിജി കപ്പല്‍ ഉപയോഗിച്ച് പട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

ഓപ്പറേഷനിടയില്‍ ഒരു പാകിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. ഐസിജി കപ്പല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, കള്ളക്കടത്തുകാര്‍ മയക്കുമരുന്ന് ചരക്ക് കടലിലേക്ക് വലിച്ചെറിഞ്ഞ് പാകിസ്ഥാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. കടലില്‍ നിന്ന് 311 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ അടങ്ങിയ 311 പാക്കറ്റുകള്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു.

തമിഴ്നാട്ടിലെ മറ്റൊരു ബോട്ടിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ പോവുകയായിരുന്നു പാക് ബോട്ടെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നുകളെ കഴിഞ്ഞ വര്‍ഷം 173 കിലോഗ്രാം ഹാഷിഷ് കേസിലും ഉള്‍പ്പെട്ട പാകിസ്ഥാന്‍ കള്ളക്കടത്തുകാരന്‍ ഫിദയുമായി ബന്ധിപ്പിക്കുന്ന വിവരം ഗുജറാത്ത് എടിഎസിന് ലഭിച്ചു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, ഗുജറാത്ത് എടിഎസ്, കേന്ദ്ര ഏജന്‍സികളുമായി ഏകോപിപ്പിച്ച്, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് 10,277 കോടി രൂപ വിലമതിക്കുന്ന മൊത്തം 5,454 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് ആകെ 163 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 77 പാകിസ്ഥാന്‍ പൗരന്മാരും 46 ഇന്ത്യക്കാരും 34 ഇറാനികളും നാല് അഫ്ഗാനികളും രണ്ട് നൈജീരിയക്കാരും ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam