ഹൈദരാബാദ്: കിലോമീറ്ററുകള്‍ അകലെയുള്ള ശത്രുക്കളുടെ ആയുധങ്ങളെ സെക്കന്‍ഡുകള്‍ക്കകം തകര്‍ക്കുന്ന ലേസര്‍ അധിഷ്ഠിത സംവിധാനം വികസിപ്പിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച സംവിധാനം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം ആദ്യമായി തകര്‍ത്തു.
വൈകാതെ ആയുധം സേനയുടെ ഭാഗമാകും.
ആകാശത്തെ ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന ഡ്രോണിനെ ലേസര്‍ രശ്മി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ശത്രുക്കളുടെ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ നിര്‍വീര്യമാക്കാന്‍ ലേസര്‍ വിദ്യയ്ക്ക് കഴിയും. എംകെ-2(എ) ലേസര്‍ ഡയറക്ട്ഡ് എനര്‍ജി വെപ്പണ്‍(ഡിഇഡബ്ല്യു) എന്നാണ് പേര്. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കുശേഷം സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്