അമരാവതി: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. രണ്ട് സ്ത്രീകളും ആറ് പുരുഷന്‍മാരുമാണ് പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടത്. പടക്ക നിര്‍മാണശാലയിലെ ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഞെട്ടല്‍ രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
''രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ തീപിടുത്തത്തില്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റു,'' ആഭ്യന്തര മന്ത്രി വി അനിത സ്ഥിരീകരിച്ചു.
ഈ മാസം ആദ്യം ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലും സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. ബനാസ്‌കാന്തയിലെ ദീസയില്‍ ഒരു പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തീപിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് ഏഴ് പേരാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്