സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ കാൻഡിഡേറ്റ് ഫോറം ഇന്ന് വൈകുന്നേരം 7ന്

APRIL 15, 2025, 1:12 AM

സണ്ണിവെയ്ൽ (ഡാളസ്): ഏപ്രിൽ 15 ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ കാൻഡിഡേറ്റ് ഫോറം സംഘടിപ്പിക്കുന്നു. സണ്ണിവെയ്ൽ ടൗൺ മേയർ സ്ഥാനത്തേക്ക് നിലവിലുള്ള മേയറും മലയാളിയുമായ സജി ജോർജും, ആദ്യമായി മത്സരരംഗത്തെത്തിയ പോൾ  കാഷും ഉൾപ്പെടെ രണ്ട് സ്ഥാനാർത്ഥികളാണ് മാറ്റുരക്കുന്നത്. തുടർച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയായ സജിക് ഇതു മൂന്നാം ഊഴമാണ്.

ഏപ്രിൽ 22നാണ് ഏർളി വോട്ടെടുപ്പ് ആരംഭിക്കുന്നത്, സണ്ണിവെയ്ൽ പട്ടണത്തിന്റെ മേയറായി വീണ്ടും  മത്സരിക്കുന്ന സജി ജോർജിനെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ സജീവമാണ്.

മേയർ എന്ന നിലയിൽ, പൊതു സുരക്ഷ, കുടുംബ സൗഹൃദ സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിലെ പശ്ചാത്തലവും, എംബിഎയും, 25 വർഷത്തിലധികം നേതൃത്വ പരിചയവും, സങ്കീർണ്ണമായ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും, നമ്മുടെ സമൂഹത്തിന് യഥാർത്ഥ ഫലങ്ങൾ നൽകുന്നതിന് സഹായകരമാകുമെന്നും സജി ജോർജ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

vachakam
vachakam
vachakam

സണ്ണിവെയ്ൽ പോലീസ് ഡിപ്പാർട്ട്‌മെന്റ് സ്ഥാപികുന്നതിനും, പുതിയ ഫയർ സ്റ്റേഷൻ ഉൾപ്പെടെ ഫയർ & എമർജൻസി സർവീസുകൾ ശക്തിപ്പെടുത്തുന്നതിനും ജോബ്‌സൺ പാർക്കിലും വൈൻയാർഡ് പാർക്കിലും പുതിയ കായിക മേഖലകൾക്ക് അംഗീകാരം നൽകുന്നതിനും, പൊതു സുരക്ഷാ, കുടുംബത്തിന്റെ സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കാൻ എപ്പോഴും പ്രവർത്തിക്കുമെന്ന് സജി പ്രസ്താവനയിൽ അറിയിച്ചു.

അർപ്പണബോധമുള്ള ഭർത്താവ്, പിതാവ്, അഭിമാനിയായ സണ്ണിവെയ്ൽ നിവാസി എന്നീ നിലകളിൽ, വിശ്വാസത്തോടും സത്യസന്ധതയോടും നമ്മുടെ ചെറിയ പട്ടണത്തിന്റെ മനോഹാരിത സംരക്ഷിക്കുന്നതിനുള്ള ആഴമായ പ്രതിബദ്ധതയോടും കൂടി പ്രവർത്തിക്കുമെന്നും സജി ഉറപ്പു നൽകിയിട്ടുണ്ട്.

ടെക്‌സസ്സിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ൽ. ടെക്‌സസിൽ ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്‌ക്കൂളുകളിൽ ഒന്നാണ് സണ്ണിവെയ്ൽ ഐ.എസ്.ഡി.

vachakam
vachakam
vachakam

അപ്പാർട്ടുമെന്റും, ബസ്സ് സർവ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ൽ സിറ്റി ഇതുവരെ നിലനിർത്തിയിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam