സുരേഷ് നായര്‍
വിശ്വസംസ്‌കാര വേദിയില്‍ അശ്വമേധം നടത്തുന്ന ഭാരതീയയുടെ സര്‍വ്വലൗകികതയും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതിനുള്ള പുത്തന്‍ കര്‍മ്മപദ്ധതികളുമായി കെ.എച്ച്.എന്‍.എയെ നയിക്കാന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ പാനല്‍ മത്സര രംഗത്ത്.
അനുദിനം മാറിമറിയുന്ന അമേരിക്കന്‍ രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യങ്ങളുടെ സ്പന്ദനം ഉള്‍ക്കൊണ്ടു സംഘടനയെ നയിക്കാന്‍ പുത്തന്‍ തലമുറയിലെ ഉണ്ണികൃഷ്ണനും (പ്രസിഡന്റ്) സഞ്ജീവ് കുമാറും (വൈ:പ്രഡിഡന്റ്) സിനി നായരും (സെക്രട്ടറി) ശ്രീകുമാര്‍ ഹരിലാലും (ജോ:സെക്രട്ടറി) ഒപ്പം വരവുചെലവ് കണക്കുകള്‍ വ്യക്തതയോടെയും സുതാര്യതയോടെയും അംഗങ്ങളില്‍ സമയബന്ധിതമായി എത്തിക്കാന്‍ അമേരിക്കയിലെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ആയ അശോക് മേനോനും(ട്രഷറര്‍) അരനൂറ്റാണ്ടിലേറെക്കാലമായി അമേരിക്കന്‍ പ്രവാസിയും ദേശിയ മലയാളി സംഘടനകളില്‍ ഭാരവാഹിയും ദീര്‍ഘകാല കെ.എച്ച്.എന്‍.എ. സഹയാത്രികനും ആയിട്ടുള്ള അപ്പുകുട്ടന്‍ പിള്ളയും(ജോ:ട്രഷറര്‍) മത്സരരംഗത്ത് സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു.
സംഘടനയുടെ ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ദൈനംദിന പ്രവര്‍ത്തനങ്ങളിലും 2027 ഗ്ലോബല്‍ ഹിന്ദു സംഗമ സംഘാടനത്തിലും ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിന് ആവശ്യമായ ദിശാബോധവും പിന്തുണയും നല്‍കാനുമുള്ള പ്രതിജ്ഞാ ബദ്ധതയോടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക് നിലവിലെ ന്യൂയോര്‍ക്ക് നേതൃനിരയുടെ തുടര്‍ച്ചയായി വനജ നായരും ട്രസ്റ്റി സെക്രട്ടറിയായി ഡോ:സുധിര്‍ പ്രയാഗയും മത്സരിക്കുന്നു.
അന്യ ക്ഷേത്ര പ്രവര്‍ത്തനങ്ങളിലും കെ.എച്ച്.എന്‍.എയുടെ അണിയറയിലും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിട്ടുള്ള ഈ സംഘത്തിലെ പ്രമുഖരെല്ലാം തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലേക്ക് നവാഗതരാണ്. അണിയറയില്‍ നിന്നും പുതുമുഖങ്ങളായി അരങ്ങത്തേക്ക് വരുന്ന ഇവര്‍ തികഞ്ഞ പ്രൊഫഷണലുകളും പ്രാദേശിക ഹിന്ദു കൂട്ടായ്മകളിലെ പ്രമുഖ ഭാരവാഹികളുമാണ്.
ഓഗസ്റ്റ് 17 മുതല്‍ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ മുന്നൊരുക്കങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ നേതൃനിരയിലേക്കുള്ള വരവോടെ സനാതന ധര്‍മ്മ മൂല്യങ്ങളുടെയും അമേരിക്കന്‍ സാങ്കേതികതയുടെയും സമന്വയമായ ഒരു ചുവടുമാറ്റം സംഘടനക്ക് ഉണ്ടാകുമെന്ന് ഈ ടീമിന് ലഭിക്കുന്ന വര്‍ധിച്ച പിന്തുണ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്