വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 30 ശതമാനം താരിഫ് നിരക്ക് ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുടെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികള്‍ക്ക് മേലാണ് ട്രംപ് ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ചത്. മെക്‌സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോം പാര്‍ഡോയ്ക്ക് അയച്ച കത്തില്‍, അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും ഫെന്റനൈലിന്റെയും ഒഴുക്ക് തടയാന്‍ മെക്‌സിക്കോ സഹായിച്ചിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചു. എന്നാല്‍ വടക്കേ അമേരിക്ക ലഹരിമരുന്ന് കടത്തല്‍ കേന്ദ്രമായി മാറുന്നത് തടയാന്‍ രാജ്യം വേണ്ടത്ര ചെയ്തിട്ടില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
യുഎസുമായി വ്യാപാര കരാറില്‍ എത്തിച്ചേരാമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വേണ്ടത്ര ഫലപ്രദമാകാതെ വന്നതോടെയാണ് 30% താരിഫ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
അള്‍ജീരിയ, ബ്രൂണെ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളുടെ തലവന്മാര്‍ക്ക് മൂന്ന് ദിവസം മുമ്പ് ട്രംപ് കത്തുകള്‍ അയച്ചിരുന്നു. 25-30 ശതമാനം വരെ തീരുവ ട്രംപ് ഈ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുകയും പ്രതികാര നടപടിക്കെതിരെ കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ആദ്യ ഘട്ടത്തില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ മേലും ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്