കാലിഫോര്‍ണിയയില്‍ കാര്‍ അപകടം; രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം

DECEMBER 30, 2025, 6:39 PM

വാഷിംഗ്ടണ്‍: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന മഹബൂബാബാദ് ഗാര്‍ല സ്വദേശിനിയായ മേഘ്ന റാണി (25), മുല്‍ക്കന്നൂര്‍ സ്വദേശിനി ഭാവന(24) എന്നിവരാണ് മരിച്ചത്.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു മേഘ്നയും ഭാവനയും അമേരിക്കയില്‍ എത്തിയത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചുവരികയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു അപകടം ഉണ്ടായത്. അലബാമ ഹില്‍സിനടുത്തുള്ള ഭാഗത്ത് യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.

ഇരുവരുടെയും കുടുംബാംഗങ്ങള്‍ തെലങ്കാന സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തിനോടും അടിയന്തര സഹായം തേടിയിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം അപകടം സംബന്ധിച്ച് കാലിഫോര്‍ണിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam