മാഡിസൺ (വിസ്‌കോൺസിൻ): നവംബർ തിരഞ്ഞെടുപ്പിൽ 200 ഓളം ഇ -ബാലറ്റുകൾ എണ്ണാൻ കഴിയാതെ വന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടെ വിസ്‌കോൺസിൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജിവച്ചു.
മാഡിസൺ മേയർ സത്യ റോഡ്‌സ്‌കോൺവേയുടെ ഓഫീസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത് വിറ്റ്‌സെൽബെലിന്റെ രാജി അംഗീകരിച്ചു. വിറ്റ്‌സെൽബെൽ വ്യാഴാഴ്ച രാജി സമർപ്പിച്ചിരുന്നു,
പക്ഷേ വിറ്റ്‌സെൽബെലിന്റെ തീരുമാനം മാറ്റാൻ നിരവധി ദിവസങ്ങൾ അനുവദിച്ചതിനാൽ മേയർക്ക് അത് പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടി വന്നുവെന്ന് മേയറുടെ വക്താവ് ഡിലൻ ബ്രോഗൻ പറഞ്ഞു.
192 ബാലറ്റുകൾ എണ്ണാൻ വിറ്റ്‌സെൽബെൽ പരാജയപ്പെട്ടുവെന്നും ഡിസംബർ 18 വരെ കമ്മീഷനെ അറിയിച്ചില്ലെന്നും അറിഞ്ഞതിനെത്തുടർന്ന് ജനുവരി ആദ്യം വിസ്‌കോൺസിൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്