വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ കാശ് വാരുന്നത് പേരക്കുട്ടിയായ 18 വയസ്സുകാരി കൈ ട്രംപാമെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റിനേക്കാള്‍ അഞ്ചിരട്ടി വരുമാനമാണ് കൈ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആറ് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കൈ, മോഡലിംഗ് കരാറുകള്‍, സോഷ്യല്‍ മീഡിയ സ്‌പോണ്‍സര്‍ഷിപ്പുകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍ എന്നിവയില്‍ നിന്ന് പ്രതിവര്‍ഷം 2.5 മില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നു. ടിക് ടോക്കില്‍ ഏകദേശം 3.2 മില്യണ്‍ ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ 1.8 മില്യണും യൂട്യൂബില്‍ 1.17 മില്യണും ഫോളോവേഴ്സും ട്രംപിന്റെ കൊച്ചുമകള്‍ക്കുണ്ട്.
അതേസമയം പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന് പ്രതിവര്‍ഷം 400,000 ഡോളറാണ് വരുമാനമായി ലഭിക്കുന്നത്. 2025 ല്‍ കൈ ട്രംപിന്റെ ആസ്തി ഏകദേശം 21 മില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. ട്രംപിന്റെ ഇളയ മകനായ ബാരോണിന്റെ ആസ്തി 76 മില്യണ്‍ ഡോളറാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്