ഇനിയുള്ള യാത്ര തനിച്ച്; ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്‍മാറിയതായി ആം ആദ്മി 

JULY 18, 2025, 12:55 PM

ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്‍മാറിയതായി വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. എംപിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യാ സഖ്യയോഗം നാളെ നടക്കാനിരിക്കെയാണ് തീരുമാനം.

ആംആദ്മി പാര്‍ട്ടി ഇനി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കുകയില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു. 2024 ലോക്സഭാ തിഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടാക്കിയ സംവിധാനമാണ് ഇന്ത്യാ സഖ്യം.

ഡല്‍ഹിയിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തങ്ങള്‍ സ്വതന്ത്രമായിട്ടാണ് നേരിട്ടത്. ഇനി വരുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിലും തങ്ങള്‍ ഒറ്റയ്ക്കാണ് മത്സരിക്കുക. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതിരഞ്ഞെടുപ്പുകളിലും തങ്ങള്‍ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ലോക്സഭയില്‍ പ്രശ്നങ്ങള്‍ ആംദ്മി പാര്‍ട്ടി ശക്തമായി ഉന്നയിക്കും. എന്നും ശക്തമായ പ്രതിപക്ഷത്തിന്റെ റോള്‍ പാര്‍ട്ടി നിര്‍വഹിച്ചിട്ടുണ്ട്. ഇനി ആം ആദ്മി ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി തന്ത്രപരമായ ഐക്യങ്ങള്‍ തുടരുമെന്നും അദേഹം വ്യക്തമാക്കി. പാര്‍ലമെന്റിലെ കാര്യങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ പോലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam