വാഷിംഗ്ടണ്‍: യുഎസ് വിപണിയില്‍ വിതരണം ചെയ്ത 24,000 പൗണ്ടിലധികം റെഡി-ടു-ഈറ്റ് ചിക്കന്‍ സോസേജ് തിരികെവിളിച്ച് കേയം ഫുഡ്സ്. സോസേജില്‍ പ്ലാസ്റ്റിക് അംശം ഉണ്ടെന്ന് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനി ഇവ തിരിച്ചുവിളിച്ചത്. ഈ ഉല്‍പ്പന്നം രാജ്യത്തുടനീളം വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് കൃഷി വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ സേവനം (എഫ്എസ്‌ഐഎസ്) ഒരു നോട്ടീസില്‍ പറഞ്ഞു.
കേയം ഫുഡ്സിന്റെ വാക്വം പായ്ക്ക് ചെയ്ത ''ഓള്‍ നാച്ചുറല്‍ അല്‍ ഫ്രെസ്‌കോ ചിക്കന്‍ സോസേജ് സ്വീറ്റ് ആപ്പിള്‍ വിത്ത് വെര്‍മോണ്ട് മെയ്ഡ് സിറപ്പ്'' ആണ് വിവാദ ഉല്‍പ്പന്നം. '179' എന്ന ലോട്ട് കോഡും 'പി-7839' എന്ന എസ്റ്റാബ്ലിഷ്മെന്റ് നമ്പറുമാണ് പ്രൊഡക്റ്റിനുള്ളത്. 2025 ഒക്‌റ്റോബര്‍ 1 വരെ കാലാവധിയുള്ള ഉല്‍പ്പന്നമാണിത്.
ഈ ഉല്‍പ്പന്നങ്ങള്‍ കഴിച്ചതുമൂലം ഇതുവരെ ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് എഫ്എസ്‌ഐഎസ് പറയുന്നു. ഉല്‍പ്പന്നം വാങ്ങിയവര്‍ അത് ഉപേക്ഷിക്കുകയോ വാങ്ങിയിടത്തു തന്നെ തിരികെ നല്‍കുകയോ ചെയ്യണമെന്ന് കേയം ഫുഡ്‌സ് അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്