ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്ന് അംഗങ്ങളാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ബിസ്‌കൈലൂസ് പരിശീലന കേന്ദ്രത്തില്‍ രാവിലെ 7:30 ഓടെയാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന്റെ കാരണമോ ആ സമയത്ത് ഡെപ്യൂട്ടികള്‍ എന്തുചെയ്യുകയായിരുന്നു എന്നതോ ഇപ്പോള്‍ ലോസ് ആഞ്ചലസ് വ്യക്തമല്ലെന്ന് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നിക്കോള്‍ നിഷിദപറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്സ്പ്ലോസീവ്‌സ് (എടിഎഫ്), ലോസ് ആഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, എല്‍എപിഡി ബോംബ് സ്‌ക്വാഡ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ലോസ് ആഞ്ചലസ് മേയര്‍ കാരെന്‍ ബാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്