ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്ക് സ്ഥാപക പ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

JULY 17, 2025, 2:30 PM

ഷിക്കാഗോ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്കിന്റെ  സ്ഥാപക പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം മൂന്ന് തവണ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സേവനത്തിന്റെയും നവീകരണത്തിന്റെയും ജീവിതം ഡോ. അനിരുദ്ധന്റെ സ്വാധീനം സാമൂഹിക സംഘടനകളിൽ മാത്രം ഒതുങ്ങിനിന്നില്ല. നോർക്ക (നോൺറെസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സ്), പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമി എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ ഓച്ചിറ സ്വദേശിയായ ഡോ. അനിരുദ്ധൻ, രസതന്ത്രത്തിൽ ഗവേഷണത്തിനായി 1973ൽ അമേരിക്കയിലെത്തി. ടെക്‌സസിലെ എ. ആൻഡ് എം. സർവകലാശാലയിൽ ന്യൂക്ലിയർ കെമിസ്ട്രി അധ്യാപകനായിരിക്കെയാണ് പോഷകാഹാര മേഖലയിലേക്ക് തിരിഞ്ഞത്. പിന്നീട് ഈ വിഷയത്തിൽ പിഎച്ച്.ഡി.യും നേടി.

vachakam
vachakam
vachakam

ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാൻഡോസിന്റെ ഗവേഷണ വിഭാഗം തലവനായി പത്ത് വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു. ഈ കാലയളവിൽ കുട്ടികൾക്കായുള്ള പോഷകങ്ങൾ വികസിപ്പിക്കുന്നതിൽ നിരവധി വർഷങ്ങൾ ഗവേഷണം നടത്തി.

സാൻഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്‌പോർട്‌സ് ന്യൂട്രീഷൻ ഉത്പന്നമായ ഐസോ സ്റ്റാർ വികസിപ്പിച്ചെടുത്ത സംഘത്തിൽ ഡോ. അനിരുദ്ധനും ഉൾപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം സ്വന്തമായി വ്യവസായ ശൃംഖല കെട്ടിപ്പടുത്തു. ഗവേഷണത്തിന് നിരവധി പേറ്റന്റുകൾ ലഭിച്ചിട്ടുണ്ട്. എസ്എൻ കോളേജുകളിൽ ലക്ചററായി ഇന്ത്യയിൽ അദ്ദേഹത്തിന് ഒരു നീണ്ട ഔദ്യോഗിക ജീവിതമുണ്ടായിരുന്നു.

ഭാരത സർക്കാർ അദ്ദേഹത്തിന് 'പ്രവാസി സമ്മാൻ പുരസ്‌കാർ' നൽകി ആദരിച്ചു. അമൂല്യമായ സംഭാവനകളും അംഗീകാരങ്ങളും പ്രവാസികൾക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ലഭിച്ച പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ഡോ. അനിരുദ്ധന്റെ ജീവിതത്തിലെ ഒരു പൊൻതൂവലായിരുന്നു.

vachakam
vachakam
vachakam

വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ ദർശനം 1983ൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്കിന്റെ രൂപീകരണത്തിന് കാരണമായി. അന്നത്തെ ഇന്ത്യൻ അംബാസഡർ കെ.ആർ. നാരായണന്റെ സഹായത്തോടെ ഡോ. അനിരുദ്ധൻ സ്ഥാപിച്ച ഈ സംഘടന, പിന്നീട് വൻകരയിലുടനീളമുള്ള മലയാളികളുടെ ഒരു നെടുംതൂണായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം അദ്ദേഹം ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്കിന്റെ നേതൃനിരയിൽ തുടർന്നു.

സംരംഭകനും സാമൂഹിക പ്രവർത്തകനുമെന്നതിലുപരി, നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കൺസൾട്ടന്റായും അദ്ദേഹം പ്രവർത്തിച്ചു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ.) ഫുഡ് ലേബൽ റെഗുലേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. യു.എസ്.എ.യിലെ നാഷണൽ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷൻ അദ്ദേഹത്തിന് മികച്ച ആർ. ആൻഡ് ഡി. ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

ഫിലാഡൽഫിയയിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിലൂടെ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്കിന്റെ പ്രഥമ പ്രസിഡന്റായി ഡോ. എം. അനിരുദ്ധൻ സ്ഥാനമേറ്റു. പിന്നീട്, അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഷിക്കാഗോയിൽ സംഘടിപ്പിച്ച കൺവെൻഷൻ, സംഘടനയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി മാറി. ഈ കൺവെൻഷനിലൂടെ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്ക്  ഒരു സാധാരണ കൂട്ടായ്മ എന്നതിലുപരി, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ശബ്ദവും ശക്തിയുമായി രൂപാന്തരപ്പെട്ടു.

vachakam
vachakam
vachakam

ഡോ. അനിരുദ്ധന്റെ ആകസ്മിക വേർപാടിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്ക്  പ്രസിഡന്റ്  സണ്ണി  മറ്റമന, ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, ഇന്റർനാഷണൽ കോർഡിനേറ്റർ ഡോ. കല ഷഹി, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ അനുശോചനം രേഖ പെടുത്തി.  

ഡോ. അനിരുദ്ധന്റെ നിരവധി മലയാളി സംഘടനകൾക്കു തുടക്കാരനും അവർക്കൊക്കെ  നേതൃത്വം നൽകിയ വ്യക്തിത്വവും ആയിരുന്നു.ഗുരു വിഷന്റെ ശക്തനായ പ്രചാരകനായിരുന്ന അദ്ദേഹം ഇന്ത്യയിലും യുഎസിലുമുള്ള വിവിധ ഗുരു സംഘടനകളെ പ്രോത്സാഹിപ്പിച്ചു. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഇങ്ക്  സ്ഥാപക പ്രസിഡന്റ് എന്നതിലുപരി കെ.എച്ച്.എൻ.എയുടെ (KHNA) പ്രചോദനവും അദ്ദേഹമായിരുന്നു.

അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും കൊണ്ടാണ് എഫ്.എസ്.എൻ.ഒ.എൻ.എ (FSNONA) ആരംഭിച്ചത്, അദ്ദേഹം ആ സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി സേവനമനുഷ്ഠിച്ചു. ഷിക്കാഗോ എസ്.എൻ.ഡി.പി ബ്രാഞ്ചിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്നു അദ്ദേഹം. യുഎസിലും ഇന്ത്യയിലും നിരവധി സഹായങ്ങൾ നൽകിയ റീച്ച് ഔട്ട് ഫൗണ്ടേഷന്റെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം.

ഇന്ത്യൻ അംബാസഡർ കെ.ആർ. നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി ഒരു ശക്തിയായി മാറണമെന്ന അഭിപ്രായം ഉരുത്തിരിഞ്ഞുവന്നു. ഇതിന്റെ തുടർച്ചയായി, ഡോ. എം. അനിരുദ്ധന്റെ അശ്രാന്ത പരിശ്രമത്തിലും നേതൃത്വത്തിലും 1983 ജൂലൈ നാലിന് മൻഹാട്ടണിലെ ഷെറാട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച പ്രഥമ സമ്മേളനത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ഡോ. സെയ്ദ് മുഹമ്മദ്, അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവി തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. 

ഡോ. അനിരുദ്ധന്റെ നിസീമമായ സേവനവും, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യവും അമേരിക്കൻ  മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കും.

ഡോ. കല ഷഹി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam