ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് ജോലി; പ്രായപരിധി ഇളവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

APRIL 13, 2025, 4:21 AM

ന്യൂഡൽഹി: 2002 ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിൽ നിയമനം നടത്തുന്നതിനുള്ള പ്രായ ഇളവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. 

2007 മുതല്‍ നിലവിലുണ്ടായിരുന്ന പ്രായപരിധി ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 28നാണ് ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.

‘2002-ലെ ഗുജറാത്ത് കലാപത്തില്‍ മരണപ്പെട്ടവരുടെ കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ജോലിക്ക് മുന്‍ഗണന നല്‍കുന്നതുമായി ബന്ധപ്പെട്ട 2007 മെയ് 14ലെ ഉത്തരവ് അസാധുവായിരിക്കും. ഇനിമുതല്‍ അര്‍ദ്ധസൈനിക സേനകളിലോ പൊലീസിലോ സര്‍ക്കാര്‍ വകുപ്പുകളിലോ ജോലികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് പോലുളള പ്രത്യേക പരിഗണന ഇവര്‍ക്ക് ലഭിക്കില്ല’ എന്നാണ് കത്തില്‍ പറയുന്നത്. ഇളവ് പിന്‍വലിക്കുന്നുവെന്ന് മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്.

vachakam
vachakam
vachakam

ഉത്തരവ് പിൻവലിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രം ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. 2007-ൽ, ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുട്ടികൾക്കും ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകുന്നതിനൊപ്പം, കേന്ദ്ര സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധിയിൽ യുപിഎ സർക്കാർ ഇളവ് വരുത്തിയിരുന്നു. 

2014-ൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്റലിജൻസ് ബ്യൂറോയിലും സിഐഎസ്എഫിലും പ്രായപരിധിയിൽ ഇളവ് ഏർപ്പെടുത്തി. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മകൾ, മകൻ, സഹോദരി, സഹോദരൻ, ഭാര്യ, ഭർത്താവ് തുടങ്ങിയവർക്കാണ്  പ്രായപരിധിയിൽ ഇളവ് ലഭിക്കാൻ അർഹതയുണ്ടായിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam