തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിലേക്ക് പോകുന്നതോടെയാണ് മാറ്റം ഉണ്ടായിരിക്കുന്നത്.
അതേസമയം വൈഭവ് സക്സേനയോട് ഉടനടി പുതിയ ചുമതലയേൽക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. അഞ്ച് വർഷത്തേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിലാണ് വൈഭവ് സക്സേനയെ എൻഐഎയിൽ നിയമിച്ചിരിക്കുന്നത്.
എന്നാൽ ഈ സാഹചര്യത്തിൽ സംസ്ഥാന ദ്രുത കർമ സേനാ വിഭാഗം കമ്മാൻഡൻ്റ് ഹേമലതയെ എറണാകുളം റൂറൽ എസ്‌പിയായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിസിപി വിജയഭാരത റെഡ്ഡിയെ കാസർകോട് എസ്‌പിയായി നിയമിച്ചു. ടി ഫറഷ് പകരം തിരുവനന്തപുരം ഡിസിപിയാകും. പൊലീസ് ടെലികോം വിഭാഗം എസ്‌പി ദീപക് ധൻകർ ഫറഷ് ഒഴിയുന്ന സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിൻ്റെ എസ്‌പിയാകും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്