തിരുവനന്തപുരം: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ആനക്കൂട് അധികൃതരോട് റിപ്പോർട്ട് അടിയന്തരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. അടൂർ കടമ്ബനാട് സ്വദേശികളായ അജി-ശാരി ദമ്ബതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അഭിരാം.
ഗാർഡൻ ഫെൻസിംഗിന്‍റെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ തൂണ്‍ മറിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
നാലടിയോളം ഉയരമുണ്ടായിരുന്ന തൂണിന്‍റെ അടിയില്‍പെട്ട അഭിരാമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാലപ്പഴക്കം ചെന്ന തൂണുകള്‍ സൗന്ദര്യവത്കരണം നടത്തി സ്ഥലത്ത് നിലനിർത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കോന്നി ആനക്കൂട് താത്കാലികമായി അടച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്