മുംബൈ: നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. വീട്ടിൽ കയറി നടനെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശം. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം.
നടന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല.
ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്