ന്യൂഡെല്‍ഹി: ഇന്ത്യയിലും മ്യാന്‍മറിലും താജിക്കിസ്ഥാനിലും ഞായറാഴ്ച രാവിലെ ഒരു മണിക്കൂറിനിടെ ഉണ്ടായത് നാല് ഭൂകമ്പങ്ങള്‍. ഇത് മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ആശങ്ക വര്‍ദ്ധിപ്പിച്ചു. ഹിമാലയന്‍ പട്ടണങ്ങള്‍ മുതല്‍ മധ്യേഷ്യന്‍ നഗരങ്ങള്‍ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഭയന്ന് വീടുകള്‍ വിട്ട് പലായനം ചെയ്തു.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ രാവിലെ 9 മണിക്കാണ് ആദ്യം ഭൂകമ്പം ഉണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് 5 കിലോമീറ്റര്‍ ആഴത്തില്‍ 3.4 തീവ്രതയുള്ള ഭൂകമ്പം ഇവിടെ രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.
പരിഭ്രാന്തരായ നാട്ടുകാര്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആര്‍ക്കും പരിക്കുകളോ സ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തൊട്ടുപിന്നാലെ, മധ്യ മ്യാന്‍മറിലെ മെയ്ക്റ്റിലയ്ക്ക് സമീപം 5.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. മാര്‍ച്ച് 28 ന് 3,600 ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ തുടര്‍ചലനങ്ങളില്‍ ഒന്നായിരുന്നു ഈ ഭൂകമ്പം.
മാര്‍ച്ചിലെ ദുരന്തത്തില്‍ നിന്ന് ഇപ്പോഴും പൂര്‍ണമായി മുക്തമല്ലാത്ത നഗരങ്ങളായ മണ്ഡലായിലും നേപ്പിഡോയിലും ഈ ഭൂകമ്പം അനുഭവപ്പെട്ടു.
താജിക്കിസ്ഥാനില്‍ ഇരട്ട ഭൂകമ്പങ്ങളാണ് ഉണ്ടായത്. രാവിലെ 9.54 ന്, 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം താജിക്കിസ്ഥാനില്‍ അനുഭവപ്പെട്ടു. ഇത് രാവിലെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ്. തുടര്‍ന്ന്, രാവിലെ 10.36 ന്, 3.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം മേഖലയില്‍ അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്