നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു വനിതാ ഡോക്ടറെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതിന് 30 കാരനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ബലാല്‍സംഗ കുറ്റം ചുമത്തിയാണ് നാഗ്പൂരിലെ ഇമാംവാഡ പോലീസ് കേസെടുത്തിരിക്കുന്നത്.
28 കാരിയായ ഡോക്ടറും ഐപിഎസ് ഉദ്യോഗസ്ഥനും 2022 നവംബറില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പ്രതി ആ സമയത്ത് യുപിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു. അതേസമയം യുവതി എംബിബിഎസ് കോഴ്സിന് പഠിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ ഉടന്‍ തന്നെ ഫോണ്‍ കോളുകളായി മാറി. അവര്‍ സുഹൃത്തുക്കളായ ശേഷം, പ്രതി സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് (ഐപിഎസ്) തിരഞ്ഞെടുക്കപ്പെട്ട ശേഷം, പ്രതി യുവതിയെ ഒഴിവാക്കാന്‍ തുടങ്ങുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ കുടുംബവും യുവതിയുടെ അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചില്ല. ഇതോടെ യുവതി ഇമാംവാഡ പോലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.
ശനിയാഴ്ച ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്