ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ ഓഗസ്റ്റ് 3 മുതൽ 11 വരെ നടത്തപ്പെടുന്ന പരിശുദ്ധ ദൈവമാതാവിന്റെ ദർശനത്തിരുനാളിന്റെ ഒരുക്കങ്ങൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.
ഇടവകയിലെ എല്ലാ പുരുഷന്മാരും പ്രസുദേന്തിമാരാകുന്ന തിരുനാളിന് നേതൃത്വം നൽകുന്ന മെൻ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ഓശാന ഞായറാഴ്ചയിലെ വിശുദ്ധ കുർബ്ബാനയ്ക്ക്‌ശേഷം തിരുനാൾ കിക്ക് ഓഫ് സംഘടിപ്പിച്ചത്.
മുൻവർഷങ്ങളിൽ യൂത്ത് മിനിസ്ട്രി അംഗങ്ങൾ, വിമൻ മിനിസ്ട്രി അംഗങ്ങൾ എന്നിവർ തിരുനാൾ പ്രസുദേന്തിമാരായി തിരുനാളിന് നേതൃത്വം നൽകിയതുപോലെ, ഇടവകയിലെ എല്ലാ പുരുഷന്മാരും പ്രധാന തിരുനാളിന്റെ നടത്തിപ്പിനായി മുന്നോട്ട് വരുമ്പോൾ, അത് ഇടവകയിലെ കുടുംബങ്ങളുടെ സജീവമായ പങ്കാളിത്വത്തിന്റെയും, കുടുംബങ്ങളിലേക്ക് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങൾ ചൊരിയുന്നതിന്റെയും സൂചനയാണ് എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ ഓർമിപ്പിച്ചു.
ഫാ. ബിബിൻ കണ്ടോത്ത്, ഇടവക സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ മെൻ മിനിസ്ട്രി കോർഡിനേറ്റർ പോൾസൺ കുളങ്ങര, സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ എന്നിവരോടൊപ്പം കിക്ക് ഓഫിന് ചുക്കാൻ പിടിച്ചു.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്