വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹാർവാർഡ് സർവകലാശാലയ്ക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചു. 2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടുകളാണ് മരവിപ്പിച്ചത്.
യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സെമിറ്റിക് വിരുദ്ധ വിദ്യാർത്ഥി പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും കാമ്പസിലെ വൈവിധ്യം, നീതി, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നിർത്തലാക്കാനുമുള്ള സർക്കാർ ഉത്തരവുകൾ സർവകലാശാല പാലിക്കാത്തതാണ് മരവിപ്പിക്കലിന് കാരണം.
വിദ്യാർത്ഥി പ്രതിഷേധങ്ങൾ തടയുക, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പുറത്താക്കുക എന്നിവയുൾപ്പെടെ കഴിഞ്ഞ ദിവസം സർവകലാശാലയുടെ ചട്ടങ്ങളിൽ നിരവധി പരിഷ്കാരങ്ങൾ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.
സ്വേച്ഛാധിപത്യം അംഗീകരിക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളുടെയും ഫാക്കൽറ്റിയുടെയും നേതൃത്വത്തിൽ കാമ്പസിൽ പ്രകടനം നടന്നു. നേരത്തെ പെന്‍സില്‍വാനിയ, ബ്രൗണ്‍, പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലകള്‍ക്കുളള സാമ്പത്തിക സഹായവും വിദ്യാഭ്യാസ വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്