വാഷിംഗ്ടണ്‍: അടുത്ത 50 ദിവസത്തിനുള്ളില്‍ ഉക്രെയ്നുമായുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 'കടുത്ത താരിഫുകള്‍' ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ട്രംപ് സൂചിപ്പിച്ചു.
'50 ദിവസത്തിനുള്ളില്‍ ഒരു കരാറുണ്ടായില്ലെങ്കില്‍ ഞങ്ങള്‍ രണ്ടാം ഘട്ട താരിഫുകള്‍ നടപ്പിലാക്കാന്‍ പോകുന്നു. അത് വളരെ ലളിതമാണ്. അവ 100 ശതമാനത്തിലായിരിക്കും,' തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഉക്രെയ്നിലെ യുദ്ധം പുടിന്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ട്രംപ് കൂടുതല്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ, സമാധാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിനും പിന്നീട് ഉക്രെയ്നിനെതിരായ ആക്രമണം ശക്തമാക്കിയതിനും യുഎസ് പ്രസിഡന്റ് റഷ്യന്‍ നേതാവിനെതിരെ രോഷം പ്രകടിപ്പിച്ചു. പുടിനോടുള്ള നിരാശ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, റഷ്യയ്ക്കെതിരായ പുതിയ ഉപരോധങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനയും ട്രംപ് നല്‍കി.
'പ്രസിഡന്റ് പുടിന്‍ ഞാന്‍ വളരെ നിരാശനാണ്. അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥത്തെ മാനിക്കുന്ന ഒരാളാണെന്ന് ഞാന്‍ കരുതി. അദ്ദേഹം വളരെ മനോഹരമായി സംസാരിക്കും, പിന്നീട് രാത്രിയില്‍ ബോംബിടും. എനിക്ക് അത് ഇഷ്ടമല്ല.' ട്രംപ് പറഞ്ഞു.
റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഉക്രെയ്നിനെ പിന്തുണയ്ക്കാന്‍ നാറ്റോയ്ക്ക് അമേരിക്ക അയയ്ക്കുന്ന ആയുധങ്ങളില്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും ബാറ്ററികളും ഉള്‍പ്പെടുമെന്നും ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്