ന്യൂഡെല്‍ഹി: 2025 ജൂലൈ 21 നകം പ്രധാന ഇന്ധന നിയന്ത്രണ സ്വിച്ച് സംവിധാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കാന്‍ ബോയിംഗ് വിമാനങ്ങളുമായി സര്‍വീസ് നടത്തുന്ന എല്ലാ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം നല്‍കി. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. അപകടത്തില്‍ പെട്ട ബോയിംഗ് വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പറന്നുയര്‍ന്നതിന് പിന്നാലെ ഓഫായിരുന്നു.
ദുരന്തത്തെക്കുറിച്ചുള്ള 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ രണ്ട് എഞ്ചിനുകളുടെയും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ 'റണ്‍' പൊസിഷനില്‍ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക് നീങ്ങിയെന്നും ഇതോടെ വിമാനത്തിന് പറന്നുയരാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്വിച്ചുകള്‍ ഇപ്രകാരം പെട്ടെന്ന് ഓഫായതിന്റെ കാരണമൊന്നും അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിട്ടില്ല.
നിരവധി എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ നടത്തുന്ന ബോയിംഗ് വിമാനങ്ങളില്‍ ഇതിനകം തന്നെ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്