മലങ്കര ഓർത്തഡോക്‌സ് ക്രിസ്ത്യൻ സൊസൈറ്റി ഷിക്കാഗോയുടെ കാർണിവൽ സെപ്തംബർ 27 നു

JULY 14, 2025, 12:37 PM

വിനോദവും കായികാഭ്യാസങ്ങളും കുട്ടികൾക്കായി അവർ ഇഷ്ട്ടപ്പെടുന്ന റൈഡുകൾ കേരള തനിമയിലുള്ള രുചിക്കൂട്ട് തുടങ്ങിയവ ഉൾപ്പെടുത്തി ഷിക്കാഗോയിലെ എല്ലാ മലയാളികൾക്കുമായി എന്നെന്നും ഓർക്കുവാൻ ഉതകുന്ന രീതിയിലുള്ള ഒരു കാർണിവൽ പരിപാടി സംഘടിപ്പിക്കാൻ മലങ്കര ഓർത്തഡോക്‌സ് ക്രിസ്ത്യൻ സൊസൈറ്റി തീരുമാനിച്ചിരിക്കുന്നു. സെപ്തംബർ 27 ശനിയാഴ്ച ഉച്ചക്ക് 11 മണി മുതൽ ആരംഭിക്കുന്ന ഇത്തരം ഒരു വിനോദ പരിപാടി ഷിക്കാഗോ മലയാളികൾക്കിടയിൽ ഇതാദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി സ്റ്റേജ് പരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധതരം ഡാൻസുകൾ പ്രഗത്ഭരായ ഗായകരെ ഉൾപ്പെടുത്തിയുള്ള ഗാനമേള, ഷിക്കഗോയിലെ പ്രശസ്തരായ കാറ്ററിംഗ് സർവീസ് നടത്തുന്ന തട്ടുകട, കേരളത്തിലെ ചായക്കട, മുറുക്കാൻ കട എന്ന് വേണ്ട മലയാളികളുടെ എല്ലാ രുചിഭേദങ്ങളെയും തൊട്ടുണർത്തുന്ന ഗൃഹാതുരമായ ഒരു ദിവസമായിരിക്കും ഇതെന്ന് സംഘടകർ അറിയിക്കുന്നു.

ഈ ഗതകാല സുഖ സ്മരണകളെ, കണ്ടു കേട്ടു അനുസ്മരിക്കാനുള്ള അസുലഭ സന്ദർഭമാണ് ൽിക്കാഗോ മലയാളികൾക്ക് കൈവന്നിരിക്കുന്നത്. പരിപാടികൾ നടക്കുന്ന സ്ഥലത്തെ പറ്റി ഉള്ള വിവരം പിന്നീട് അറിയിക്കുന്നതായിരിക്കും. സംഘടന പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പിന്റെ നേതൃത്വത്തിൽ ഫിലിപ്പ് കുന്നേൽ, എബ്രഹാം വർക്കി, അജിത് ഏലിയാസ്, ഡോ. എബ്രഹാം ജോസഫ്, ജിജോ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു പൊതു കമ്മിറ്റി നിലവിൽ വന്നു. ജനറൽ കൺവീനർ ഫിലിപ്പ് കുന്നേൽ ജോസഫിന്റെ നേതൃത്വത്തിൽ ഈ കർണിവലിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ നിലവിൽ വന്നു.

vachakam
vachakam
vachakam

എന്റർടെയിൻമെന്റ് കമ്മിറ്റി ഏലിയാമ്മ പൂന്നൂസും ഫുഡ് കമ്മിറ്റി ഏലിയാസ് തോമസും, ഡോ. ജോസഫ് എബ്രഹാമും, ഇവന്റ് & സ്റ്റേജ് എസ്എംഎസ് ഇവന്റ് മാനേജ്‌മെന്റിനു വേണ്ടി ഡോ. സിബിൽ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ടീമും, ഫിനാൻസ് കമ്മിറ്റി ഡോ. ബിനു ഫിലിപ്പും, എബ്രഹാം വർക്കിയും, മാർക്കറ്റിംഗ് & പ്രൊമോഷൻ ബിജു സക്കറിയയും നയിക്കുന്നു. മീഡിയ ഐസുമാണ് ഇവന്റ് പാർട്ണർസ്, പബ്ലിസിറ്റിക്കായി ജോർജ്ജ് പണിക്കരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയേയും തിരഞ്ഞെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് www.mocschicago.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കലാപരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉള്ള കൂടുതൽ വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജോർജ് പണിക്കർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam