മസാച്ചുസെറ്റ്‌സ്: മസാച്ചുസെറ്റ്സിലെ ഫാള്‍ റിവറിലുള്ള ഗബ്രിയേല്‍ ഹൗസ് റെസിഡന്‍ഷ്യല്‍ ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയില്‍ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ തീപിടുത്തത്തില്‍ ഒമ്പത് രോഗികള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി 9:50 ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുന്‍വശത്തു തന്നെ വലിയ തീ ആളിക്കത്തിയതോടെ നിരവധി പേര്‍ അകത്ത് കുടുങ്ങി.
70 പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. 50 ലധികം ഫയര്‍മാന്‍മാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാതിലുകള്‍ തകര്‍ത്ത് താമസക്കാരെ രക്ഷിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരും സഹായിച്ചു. പരിക്കേറ്റ അഞ്ച് ഫയര്‍മാന്‍മാരെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചു.
തീപിടുത്തത്തിന്റെ കാരണം അധികൃതര്‍ അന്വേഷിക്കുകയാണ്. ഫെസിലിറ്റി ഉടമ ഡെന്നിസ് എറ്റ്സ്‌കോണ്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. 1999 ല്‍ തുറന്ന ഗബ്രിയേല്‍ ഹൗസ്, 100 പേര്‍ക്ക് വരെ താമസ സൗകര്യം ഒരുക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്