അമൃത്സര്‍: സിഖ് പുണ്യസ്ഥലമായ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ദര്‍ബാര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണ്ണ ക്ഷേത്രത്തിലെ ലങ്കര്‍ ഹാള്‍ (കമ്മ്യൂണിറ്റി കിച്ചണ്‍ ഹാള്‍) ആര്‍ഡിഎക്‌സ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയില്‍ ലഭിച്ചതിനെത്തുടര്‍ന്ന് പരാതി നല്‍കിയതായി സിഖുകാരുടെ പരമോന്നത മത ഭരണ സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) അറിയിച്ചു.
പോലീസ് ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇത് നിരീക്ഷിച്ചുവരികയാണെന്നും എസ്ജിപിസി മേധാവി ഹര്‍ജീന്ദര്‍ സിംഗ് ധാമി പറഞ്ഞു. എസ്ജിപിസി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അമൃത്സര്‍ പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍ സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സുവര്‍ണ ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അമൃത്സര്‍ എംപി ഗുര്‍ജീത് സിംഗ് ഔജ്ല സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്