വാഷിംഗ്ടണ്‍: ആദ്യമായി 1,22,000 ഡോളര്‍ കടന്ന് പുതിയ റെക്കോഡിട്ട് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ കുതിപ്പ്. ഒരു ഘട്ടത്തില്‍ 1,22,490 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയിന്‍ പിന്നീട് 1,20,793 ലേക്ക് ഇറങ്ങി. വലിയ ഫണ്ട് ഹൗസുകളും ചെറുകിട നിക്ഷേപകരും താല്‍പ്പര്യം കാട്ടിയതോടെയാണ് ബിറ്റ്‌കോയിന്‍ കുതിക്കുന്നത്. ഡിസംബര്‍ മാസത്തിന് ശേഷം 29% മുന്നേറ്റമാണ് ബിറ്റ്‌കോയിന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.
ബിറ്റ്‌കോയിന്‍ വില കുതിക്കാന്‍ പ്രധാന കാരണം യുഎസിലെ 'ക്രിപ്‌റ്റോ വീക്കാ'ണ്. ക്രിപ്‌റ്റോകറന്‍സികള്‍ സംബന്ധിച്ച ചില നിയമനിര്‍മാണങ്ങല്‍ ഈയാഴ്ച യുഎസ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ക്രിപ്‌റ്റോകറന്‍സികള്‍ നിയമപരമാകുന്നത് നിക്ഷേപകരെ സംബന്ധിച്ച് വലിയ നേട്ടമാണ്. പ്രസിഡന്റ് ട്രംപും ക്രിപ്‌റ്റോകറന്‍സികള്‍ നിയമവിധേയമാക്കുന്നതിന് അനുകൂലമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്