വാഷിങ്ടണ്‍: ഫ്ളോറിഡ സര്‍വകലാശാലയില്‍ വ്യാഴാഴ്ച്ച ഉണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
വെടിവെപ്പിനെക്കുറിച്ച് തനിക്ക് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭയാനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വെടിവെപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കി അലാറം മുഴങ്ങാന്‍ തുടങ്ങിയപ്പോള്‍ താന്‍ യൂണിവേഴ്സിറ്റിയിലെ പ്രധാന ലൈബ്രറിയിലായിരുന്നുവെന്ന് 20 വയസുള്ള ജൂനിയര്‍ വിദ്യാര്‍ത്ഥി ജോഷ്വ സിര്‍മാന്‍സ് പറഞ്ഞു. പൊലീസ് അധികൃതരാണ് പുറത്തെത്തിച്ചതെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍, യൂണിവേഴ്‌സിറ്റി വ്യാഴാഴച്ചയും വെള്ളിയാഴ്ച്ചയും ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ ക്ലാസുകളും പരിപാടികളും റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്