യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇന്ന് ഇന്ത്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് വാൻസ് ഇന്ത്യയിലെത്തുന്നത്.
വാൻസിനും ഇന്ത്യൻ വംശജയായ പങ്കാളി ഉഷയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ട്.
വ്യാപാരം, ട്രംപിൻ്റെ പുതിയ താരിഫ് നയം എന്നിവയെക്കുറിച്ച് കൂടികാഴ്ചയിൽ ചർച്ചയാകും. ഗാർഡ് ഓഫ് ഓണർ നൽകിയാകും വിമാനത്താവളത്തിൽ വാൻസിനെ സ്വീകരിക്കുക.
ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലും ജെ.ഡി. വാൻസും കുടുംബവും ദർശനം നടത്തും. മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് ഉഷയെ കൂടാതെ വാൻസിനൊപ്പമുള്ളത്.
ആംബർ ഫോർട്ട്, ആമേർ ഫോർട്ട്, താജ്മഹൽ എന്നിവിടങ്ങളും യുഎസ് വൈസ് പ്രസിഡന്റും കുടുംബവും സന്ദർശിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്