ഇല്ലിനോയിസ്: ഇല്ലിനോയിസ് ട്രില്ലയിൽ ചെറുവിമാനം തകർന്ന് വീണ് നാല് പേർ കൊല്ലപ്പെട്ടു. സെസ്‌ന സി 180 ജിയിൽ പ്പെട്ട ഒറ്റ എൻജിൻ വിമാനമാണ് ഇല്ലിനോയിസിലെ ഗ്രാമീണമേഖലയിലെ വയലിനോട് ചേർന്ന് തകർന്നുവീണത്.
ശനിയാഴ്ച വിസ്‌കോൺസിനിൽ നിന്നുള്ള നാല് പേർ അവരുടെ സ്വകാര്യ, സിംഗിൾ എഞ്ചിൻ വിമാനം ഇല്ലിനോയിസിലെ ഗ്രാമപ്രദേശത്തെ വയലിൽ തകർന്നുവീണ് വൈദ്യുതി ലൈനുകളിൽ തട്ടിയാണെന്നാണ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നിഗമനം.
സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്‌നിയേഴ്‌സ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ തിരിച്ചറിയൽ രേഖകൾ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിംഗിൾ എഞ്ചിൻ സെസ്‌ന C 180 G വിമാനം ഷാംപെയ്‌നിൽ നിന്ന് ഏകദേശം 65 മൈൽ തെക്കുള്ള ട്രില്ലയിലാണ് തകർന്നുവീണത്.
മാരകമായ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും വിമാനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു ഇല്ലിനോയിസ് സ്റ്റേറ്റ് പൊലീസ് വിവരിച്ചു.
ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് പറയുന്നതനുസരിച്ച്, വിമാനത്തിലെ എല്ലാ യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്