വാഷിംഗ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണ വാര്‍ത്ത ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ഭീകരവാദത്തിനെതിരെ യുഎസ് ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമിലെ ബൈസരനില്‍ ഭീകരര്‍ രണ്ട് വിദേശികള്‍ ഉള്‍പ്പെടെ 26 പേരെയാണ് കൊലപ്പെടുത്തിയത്.
'കശ്മീരില്‍ നിന്ന് വളരെ അസ്വസ്ഥമായ വാര്‍ത്ത. ഭീകരവാദത്തിനെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കും പരിക്കേറ്റവര്‍ സുഖം പ്രാപിക്കുന്നതിനുമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയും അഗാധമായ സഹതാപവും ഉണ്ട്. ഞങ്ങളുടെ ഹൃദയങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്!' ട്രൂത്ത് സോഷ്യലില്‍ ട്രംപ് എഴുതി.
പ്രസിഡന്റ് ട്രംപ് എത്രയും വേഗം പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.
'പ്രസിഡന്റ് ട്രംപ് എത്രയും വേഗം പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഹൃദയംഗമമായ അനുശോചനം അറിയിക്കും. പരിക്കേറ്റവര്‍ക്കൊപ്പമാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍, നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് ഞങ്ങളുടെ രാജ്യത്തിന്റെ പിന്തുണയും. തീവ്രവാദികളുടെ ഇത്തരം ഭയാനകമായ ആക്രമണങ്ങളാണ് ലോകത്തിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മള്‍ നമ്മുടെ ദൗത്യം തുടരുന്നതിന് കാരണം,' കരോലിന്‍ ലിവിറ്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്