കോട്ടയം : കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.
തലയിലേറ്റ ക്ഷതം കാരണം രക്തസ്രാവം ഉണ്ടായി. പരിക്കേൽപ്പിച്ചത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. വിജയകുമാറിൻ്റെ നെഞ്ചിലും ക്ഷതമേറ്റിട്ടുണ്ട്.
അതേ സമയം വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതി മനപൂർവ്വം വിജയകുമാറിനെയും മീരയെയും വിവസ്ത്രരാക്കി എന്നാണ് സംശയം.
ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. അമ്മിക്കല്ലും കോടാലിയും ഉപയോഗിച്ചാണ് കൊലപാതകി മരിച്ചവരുടെ മുഖം വികൃതമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്