കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി അകത്തു കയറിയത് മുൻവാതിൽ തുറന്നാണെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്നാണ് വാതിൽ തുറന്നത്.
ഔട്ട് ഹൗസിൽ നിന്നുള്ള ആയുധമാണ് കൊലക്ക് ഉപയോഗിച്ചത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
വീട്ടുജോലിക്കാരിയിൽ നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. നിലവിൽ ആരും കസ്റ്റഡിയിലില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും എസ്പി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്