ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങും. ലോകരാജ്യങ്ങള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ആക്രമണത്തെ അപലപിക്കുകയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം നിലവില്‍ സുരക്ഷാ ഏജന്‍സി മേധാവികളുമായി ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകളാണ് ചര്‍ച്ച ചെയ്യുന്നത്.
ഭീകരാക്രമണത്തില്‍ 26 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ കൊച്ചി സ്വദേശിയും, കൊച്ചിയിലെ നേവി ഓഫീസറും ഹരിയാന സ്വദേശിയുമായ വിനയ് നര്‍വാളും, ഹൈദരാബാദില്‍ നിന്നുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജനും ഉള്‍പ്പെടുന്നു. കൂടാതെ, മൂന്ന് വിദേശികളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്