ഹൈദരാബാദ്: നടി നൽകിയ പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് മേധാവിയുമായ പിഎസ്ആർ ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച ആഞ്ജനേയുലു, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അടുത്ത ബന്ധമുള്ളയാളാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
എന്നാൽ നടി ഉന്നയിച്ച ആരോപണങ്ങളില്‍ പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവും ചലച്ചിത്ര നിർമ്മാതാവുമായ കെവിആർ വിദ്യാസാഗറുമായി ഗൂഢാലോചന നടത്തിയെന്ന് നടി എൻടിആർ പൊലീസ് കമ്മീഷണർ എസ്‌വി രാജശേഖർ ബാബുവിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്