ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍. മുസ്ലീമല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവിനെ കൊല്ലുന്നതെന്ന് ഭീകരര്‍ പറഞ്ഞെന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ പറഞ്ഞു. പോയി മോദിയോട് പറയൂ എന്ന് തന്റെ ഭര്‍ത്താവിനെ കൊന്ന ഭീകരന്‍ പറഞ്ഞെന്ന് കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ ഭാര്യ പല്ലവി പറഞ്ഞു.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കര്‍ണാടകയിലെ ശിവമോഗയില്‍ നിന്നുള്ള മഞ്ജുനാഥിനെ ഭീകരര്‍ വെടിവെച്ചു കൊന്നത്. ഭാര്യ പല്ലവിയും മകനുമാണ് മഞ്ജുനാഥിനൊപ്പം ഉണ്ടായിരുന്നത്.
''ഞങ്ങള്‍ മൂന്ന് പേര്‍ - ഞാനും എന്റെ ഭര്‍ത്താവും മകനും - കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചതെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. മൂന്നോ നാലോ പേര്‍ ഞങ്ങളെ ആക്രമിച്ചു. ഞാന്‍ അവരോട് പറഞ്ഞു. എന്നെയും കൊല്ലൂ, നിങ്ങള്‍ ഇതിനകം എന്റെ ഭര്‍ത്താവിനെ കൊന്നു. അവരില്‍ ഒരാള്‍ പറഞ്ഞു, 'ഞാന്‍ നിന്നെ കൊല്ലില്ല. പോയി മോദിയോട് ഇത് പറയൂ'.'' പല്ലവി പറഞ്ഞു.
ഭേല്‍പൂരി കഴിച്ചുകൊണ്ടിരിക്കവെയാണ് ഭീകരര്‍ ആക്രമിച്ചതെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. മുസ്ലിം അല്ലാത്തതിനാലാണ് കൊല്ലുന്നതെന്ന് പറഞ്ഞിട്ടാണ് ഭര്‍ത്താവിനെ വെടിവെച്ചു കൊന്നതെന്നും സ്ത്രീ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്