മുംബൈ: അന്തരിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻസിപി) നേതാവും ബാബ സിദ്ദിഖിയുടെ മകനുമായ സീഷാൻ സിദ്ദിഖിന് വധഭീഷണി.
ഇമെയില്‍ വഴിയാണ് തനിക്ക് വധിഭീഷണി ലഭിച്ചതെന്ന് സീഷാൻ പറയുന്നു.അച്ഛൻ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.
10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്.
സീഷാൻ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
2024 ഒക്ടോബർ 12 നാണ് ബാബാ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെടുന്നത്. സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ബാബാ സിദ്ദിഖി.
ഓഫീസില്‍ നിന്നിറങ്ങി കാർ പാർക്കു ചെയ്ത് ഖേർവാഡി ജംഗ്ഷനിലേക്ക് നടക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ വന്ന അക്രമികള്‍ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്