ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കുടുംബമായി ഇന്നലെ ആണ് കശ്മീരിലേക്ക് പോയത്. മറ്റ് കുടുംബ അംഗങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്.
രാമചന്ദ്രന്‍ നേരത്തെ ഗള്‍ഫിലായിരുന്നു. മകന്‍ ബംഗളുരുവിലാണ്, ഉടന്‍ ശ്രീനഗറിലേക്ക് പോകും. കൂടുതല്‍ മലയാളികള്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കുകയാണ്.
അതേസമയം പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊച്ചിയിലെ നാവിക സേന ഓഫിസറും കൊല്ലപ്പെട്ടു. ഹരിയാന സ്വദേശി ലഫ്റ്റനന്റ് വിനയ് നര്‍വാള്‍ ആണ് കൊല്ലപ്പെട്ടത്. ഈ മാസം 16 ന് വിവാഹിതനായ വിനയ് അവധിയിലായിരുന്നു.
ജമ്മു കാശ്മീരില്‍ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് തെക്കന്‍ കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്