ന്യൂഡൽഹി: ഭക്ഷ്യ-മരുന്ന് നിർമ്മാതാക്കളായ 'ഹംദർദ്' കമ്ബനിയുടെ പ്രസിദ്ധമായ 'റൂഹഫ്സ' സർബത്ത് ജിഹാദാണെന്ന വിവാദ പരാമർശത്തില്‍ ഡല്‍ഹി ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ വിഡിയോ പിൻവലിച്ച് തടിയൂരി യോഗ ഗുരു ബാബ രാംദേവ്.
വീഡിയോ കണ്ടതിന് ശേഷം സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ കോടതി, വീഡിയോ പിൻവലിച്ച് ഭാവിയിൽ ഇത്തരമൊരു കാര്യം ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ രാംദേവിന്റെ അഭിഭാഷകരോട് ആവശ്യപ്പെട്ടു.
താൻ ഇറക്കിയ 'ഗുലാബ്' സർബത്തിന് വില്‍പനയുണ്ടാക്കാൻ തങ്ങള്‍ക്കെതിരെ വർഗീയ പരസ്യം ഇറക്കിയത് ചോദ്യം ചെയ്ത് 'ഹംദർദ്' സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അമിത് ബൻസലിന്റെ ഉത്തരവ്.
രാംദേവിന്‍റെ പരാമർശം ന്യായീകരിക്കാനാവാത്തതും കോടതി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്ബനി തങ്ങളുടെ വരുമാനം പള്ളികളും മദ്റസകളും നിര്‍മിക്കാന്‍ ഉപയോഗിക്കുകയാണെന്നും സർബത്ത് ജിഹാദാണിതെന്നുമായിരുന്നു രാംദേവിന്‍റെ പരാമർശം.
സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക, പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്‌ട്സ് ഫേസ്ബുക്കില്‍ ബാബ രാംദേവിന്റെ വിഡിയോ പങ്കുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്