ഹീനമായ പ്രവര്‍ത്തിക്ക് പിന്നിലുള്ളവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരും: പഹല്‍ഗാം ഭീകരാക്രമത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

APRIL 22, 2025, 1:40 PM

ദമാം: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം അചഞ്ചലമാണെന്നും അദ്ദേഹം പറഞ്ഞു.

'ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ബാധിച്ചവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നു. ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരും... അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതല്‍ ശക്തമാകും,' അദ്ദേഹം എക്സില്‍ എഴുതി.

പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലെ ഒരു മലമുകളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് മരിച്ചത്. പ്രധാനമന്ത്രി മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വിഷയത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ചു. ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഷായോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അമിത് ഷാ പ്രതിജ്ഞയെടുത്തു. ശ്രീനഗറില്‍ ഒരു സുരക്ഷാ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ ഉടന്‍ തന്നെ പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ല, കുറ്റവാളികള്‍ക്കെതിരെ ഏറ്റവും കഠിനമായ നടപടിയെടുക്കും,' അദ്ദേഹം എക്സില്‍ എഴുതി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam