ഡൽഹി: യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടികാഴ്ചയ്ക്ക് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് വിദേശകാര്യ മന്ത്രാലയം. കൂടിക്കാഴ്ചയോടെ ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ നിർണായക പുരോഗതിയുണ്ടായെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. മോദിയുടെ വസതിയിലാണ് കൂടികാഴ്ച നടന്നത്.
ഡൽഹി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കുടുംബസമേതം വൈകിട്ടാണ് ജെ ഡി വാൻസ് എത്തിയത്. ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും മക്കളും ഒരുമിച്ചാണ് സന്ദർശനം നടത്തിയത്. പ്രധാനമന്ത്രി, ജെ ഡി വാൻസിന്‍റെ മക്കളുമായി സംസാരിക്കുകയും ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്ക് ഓരോ മയിൽപ്പീലി വീതം സമ്മാനിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ ഇന്ത്യ - അമേരിക്ക വ്യാപാര കരാറടക്കം നിർണായക വിഷയങ്ങൾ ചർച്ചയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വ്യാപാര കരാറിൽ നല്ല പുരോഗതി എന്ന വിശദീകരണവും മന്ത്രാലയം നൽകി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം ഈ വർഷം തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്