ഗുജറാത്തിലെ അമ്രേലിയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

APRIL 22, 2025, 7:44 AM

ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം തകർന്ന് പൈലറ്റ് മരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അമ്രേലി പട്ടണത്തിലെ ഗിരിയ റോഡ് പ്രദേശത്തെ ഒരു ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണതെന്ന് അമ്രേലി പോലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു. 

മരിച്ചയാൾ ഒരു ട്രെയിനി പൈലറ്റായിരുന്നു. അദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മരത്തില്‍ ഇടിച്ച വിമാനം ജനവാസമേഖലയ്ക്ക് സമീപം തുറസ്സായ സ്ഥലത്ത് തകർന്നുവീഴുകയായിരുന്നു. അമ്രേലി വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയർന്നത്. 

vachakam
vachakam
vachakam

ഒരാള്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. അപകട കാരണം വ്യക്തമല്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam