ഡോ.എ.ജയതിലക്  അടുത്ത ചീഫ് സെക്രട്ടറിയാകും

APRIL 23, 2025, 2:43 AM

തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിൻ്റെ നിയമനം.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.  1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി. 

സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾക്ക് മുൻഗണനയെന്ന് പുതിയ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് പുതിയ ചുമതലയെ കുറിച്ച് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.   

vachakam
vachakam
vachakam

വിവാദങ്ങളോട് പ്രതികരിക്കാനില്ല.  വയനാട് പുനരധിവാസ പദ്ധതി നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കും. താൻ പിടിവാശിക്കാരനല്ല. കാര്യങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam