കോഴിക്കോട്: സൗഹൃദം അവസാനിപ്പിച്ചതിന് യുവതിയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിലായതായി റിപ്പോർട്ട്. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് (56) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്.
അതേസമയം വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ജംഷീലയെ പ്രതി കുത്തി വീഴ്‌ത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ലഹരിക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടതിനെത്തുടർന്ന് ജംഷീല പ്രതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതാണ് ആക്രമണത്തിന് പ്രകോപനമായത്. കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്