മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പുറത്തിറക്കി.
മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഈ ചിത്രം ദുല്‍ഖർ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്.
ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയത് ജിതിനാണ്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വരും ദിവസങ്ങളിലായി പുറത്തെത്തും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസല്‍ അലി, ചിത്രസംയോജനം: പ്രവീണ്‍ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനില്‍ സിംഗ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആന്‍റണി സ്റ്റീഫൻ, ഡിജിറ്റല്‍ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബല്‍ ഫിലിംസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്