തിരുവനന്തപുരം: കേരളം മാവോയിസ്റ്റ് മുക്തമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അതിനാൽ മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കി.
വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. മാവോയിസ്റ്റ് പ്രതിരോധത്തിന് ഇനി കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കില്ല.
എന്നാൽ പശ്ചിമഘട്ട മലനിരകളിൽ നിരീക്ഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് വിരുദ്ധ സേനയായിരിക്കും ഇവിടങ്ങളിൽ നിരീക്ഷണം തുടരുകയെന്നാണ് വിവരം.
രക്ഷപ്പെട്ട മാവോയിസ്റ്റുകൾ തിരിച്ചെത്തുമോ എന്ന് നിരീക്ഷിക്കുന്നതിന് വേണ്ടി ആയിരിക്കും മാവോയിസ്റ്റ് വിരുദ്ധ സേന ഇവിടെ നിലകൊള്ളുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്