കൊച്ചി: കാലടി സംസ്‌കൃത സർവ്വകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായി സ്ഥാപിച്ച ഫ്ലക്സ് സംബന്ധിച്ച് വിവരം തേടി കേന്ദ്ര ഇന്റലിജന്റ്സ്.
ഫ്ലക്സ് സ്ഥാപിച്ചവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ഗുജറാത്ത് കലാപവും ബാബറി വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് ഫ്ലക്സ്.
ഫ്ലക്സിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.കാലടി സർവ്വകലാശാലയുടെ കവാടത്തിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. നാല് കൈകളുള്ള മോദിയാണ് ഫ്ലക്സ് ബോർഡിലുള്ളത്.
ഒരു കൈയിൽ ത്രിശൂലത്തിൽ കുത്തിയ നവജാതശിശു, ഒന്നിൽ ബാബറി മസ്ജിദിന്റെ മിനാരങ്ങൾ, മറ്റ് കൈകളിൽ തൂക്കുകയറും താമരയും എന്നിങ്ങനെയാണ് മോദിയെ ഫ്ലക്സ് ബോർഡിൽ ചിത്രീകരിച്ചിരിക്കുന്നത്. സർവ്വകലാശാല കലോത്സവം ആരംഭിക്കാനിരിക്കെയാണ് കവാടത്തിൽ ഫ്ലക്സുയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്